Tuesday, November 26, 2024
Saudi ArabiaTop Stories

ഇൻഷുറൻസ് ലഭിക്കുന്നത് വരെ തൊഴിലാളിയുടെ ചിൽകിത്സാ ചെലവ് വഹിക്കേണ്ടത് തൊഴിലുടമ; സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ

സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് സജീവമാകുന്നതുവരെ ജീവനക്കാരൻ്റെ ചികിത്സാ ചെലവുകൾ വഹിക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ.

ഇൻഷുറൻസ് വ്യവസ്ഥയുടെ ആർട്ടിക്കിൾ 10-ൽ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം, ചികിത്സയ്ക്കുള്ള യോഗ്യതാ തീയതിക്കും സബ്‌സ്‌ക്രിപ്‌ഷൻ തീയതിക്കും ഇടയിലുള്ള കാലയളവിൽ തൊഴിലാളിയുടെ ചികിത്സയ്ക്ക് തൊഴിലുടമ ഉത്തരവാദിയാണ്.

ഇൻഷുറൻസ് കാലഹരണപ്പെട്ടാൽ ചികിത്സയുടെ ചെലവുകൾ ആര് വഹിക്കണം എന്ന ഒരാളുടെ അന്വേഷണത്തിന് മറുപടിയായിട്ടാണ് കൗൺസിൽ ഇത് വ്യക്തമാക്കിയത്.

നഷ്ടപരിഹാര ക്ലെയിം പരിഗണിക്കാൻ അധികാരമുള്ള ഒരു ജുഡീഷ്യൽ ബോഡിയല്ല തങ്ങളെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa