കനത്ത മഴയെ നേരിടാൻ വിപുലമായ ഫീൽഡ് സജ്ജീകരണങ്ങളും ജാഗ്രതാ മുന്നറിയിപ്പുമായി ജിദ്ദ മുനിസിപ്പാലിറ്റി
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മഴയെ നേരിടാൻ ജിദ്ദ മുനിസിപ്പാലിറ്റി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി.
11 ഉപ മുനിസിപ്പാലിറ്റികളിലായി 3,333 സ്റ്റാഫുകളും 1,691 യന്ത്രങ്ങളും, ഉപകരണങ്ങളുമായി മഴയെ നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി, സെൻ്റർ ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് എന്നിവയിൽ നിന്നുള്ള മുന്നറിയിപ്പുകളുടെ ഏകോപനവും ഫോളോ-അപ്പും സെക്രട്ടേറിയറ്റ് തുടരുന്നു,
മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാനും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ജാഗ്രത പാലിക്കാനും സെക്രട്ടേറിയറ്റ് എല്ലാവരോടും ആവശ്യപ്പെട്ടു.
കൂടാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, റോഡ് അടയാളങ്ങൾ, സ്‌ക്രീനുകൾ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നുണ്ട്.
ഏകീകൃത നമ്പറായ 940 വഴിയോ അല്ലെങ്കിൽ ബലദി ആപ്ലിക്കേഷൻ വഴിയോ, അടിയന്തിര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa