Tuesday, January 28, 2025
Saudi ArabiaTop Stories

റിയാദ് ഉടൻ ലോകത്തെ മികച്ച 10 നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കും

റിയാദ്:  ലോകത്തിലെ ഏറ്റവും മികച്ച 10 നഗരങ്ങളിൽ ഒന്നായി റിയാദ് ഉടൻ മാറുമെന്ന്  ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവിൽ സൗദി കൺവെൻഷൻ ആൻഡ് എക്‌സിബിഷൻസ് ജനറൽ അതോറിറ്റി ചെയർമാൻ ഫഹദ് അൽ റഷീദ്. 

സൗദി അറേബ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച, പ്രത്യേകിച്ച് എണ്ണ ഇതര മേഖലകളിൽ, 7% വർധിച്ചത് സൂചിപ്പിച്ച അൽ റഷീദ്, വിഷൻ 2030 രാജ്യത്തിൻ്റെ എക്സിബിഷനുകളുടെയും കോൺഫറൻസുകളുടെയും മേഖലയിൽ ഉണ്ടാക്കിയ പരിവർത്തനപരമായ സ്വാധീനം അടിവരയിട്ടു. 

സൗദി അറേബ്യ 2023-ൽ 17,000 ഇവന്റുകൾക്ക് ആതിഥേയത്വം വഹിച്ചു, 2030 ഓടെ ഈ കണക്ക് 40,000 ആയി ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ കീഴിൽ എക്‌സ്‌പോ 2030 സംഘടിപ്പിക്കുന്നതിൻ്റെ പ്രാധാന്യവും അൽ-റഷീദ് ഊന്നിപ്പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) റിയാദിൻ്റെ പരിണാമത്തിന് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്