Wednesday, January 29, 2025
Saudi ArabiaTop Stories

ജിദ്ദയിലും, റിയാദിലും മയക്കുമരുന്ന് വില്പന നടത്തിയ വിദേശികൾ അറസ്റ്റിൽ

ജിദ്ദ, റിയാദ്, ജിസാൻ എന്നിവിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ മൂന്ന് ഓപ്പറേഷനുകളിലായി മയക്കുമരുന്ന് വില്പന നടത്തിയ നിരവധി പേരെ അറസ്റ്റ് ചെയ്തു.

റിയാദിൽ 1.5 കിലോഗ്രാം മയക്കുമരുന്ന് മെത്താംഫെറ്റാമൈൻ (ഷാബു) വിറ്റതിന് രണ്ട് പാകിസ്ഥാൻ പൗരന്മാരെ റിയാദ് മേഖലാ പോലീസ് അറസ്റ്റ് ചെയ്തു,

ജിദ്ദ ഗവർണറേറ്റിലെ പട്രോളിംഗ് സംഘം ഈജിപ്ഷ്യൻ പൗരന്മാരായ മൂന്ന് പേരെയാണ് മയക്കുമരുന്ന് വില്പന നടത്തിയ കേസിൽ അറസ്റ്റ് ചെയ്തത്.

ജിസാൻ മേഖലയിൽ 21 കിലോഗ്രാം ഖാത്തുമായി ഒരു സൗദി പൗരനെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa