ടെൽ അവീവ് എയർപോർട്ടിന് നേരെ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം
ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെ ലെബനൻ സായുധ ഗ്രൂപ്പ് ആയ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം.
ടെൽ അവീവിന് തെക്ക് ബെൻ ഗുറിയോൺ എയർപോർട്ടിന് സമീപമുള്ള സൈനിക പരിശീലന കോളേജുകൾ അടക്കമുള്ള മിലിറ്ററി ബേസിലാണ് ഒരു റോക്കറ്റ് പതിച്ചത്.
ഹീബ്രു റിപ്പോർട്ടുകൾ പ്രകാരം ഒരു ബോയിംഗ് 777 വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
ഒരു റോക്കറ്റ് മധ്യ നഗരമായ റാനാനയിൽ ഒരു വാഹനത്തിൽ നേരിട്ട് പതിച്ചു. രണ്ട് പേർക്ക് പരിക്ക് പറ്റിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പത്തോളം റോക്കറ്റുകളാണ് ഹിസ്ബുള്ള ഒരു ബാരേജിൽ നിന്ന് തൊടുത്തു വിട്ടത്. ഇതിൽ ഭൂരിഭാഗവും ഇസ്രായേൽ അയേൺ ഡോമുകൾ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ബെൻ ഗുറിയോൺ എയർപോർട്ട് പ്രവർത്തനം പുനരാരംഭിച്ചതായി എയർപോർട്ട് അതോറിറ്റിയുടെ വക്താവ് പറഞ്ഞു. ഇസ്രായേലിന് നേരെ റോക്കറ്റുകൾ വിക്ഷേപിക്കുന്ന വീഡിയോ ഹിസ്ബുള്ള പുറത്തു വിട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa