Thursday, November 21, 2024
Middle EastTop Stories

ഇസ്രായേലി കൗമാരക്കാരൻ ഹിസ്ബുള്ള റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധം

ഇസ്രായേലിന്റെ വടക്ക് ഭാഗത്ത് ബുധനാഴ്ച ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ ഒരു ഇസ്രായേലി കൗമാരക്കാരൻ കൊല്ലപ്പെട്ടു,

ബുധനാഴ്ച വൈകുന്നേരം നിരവധി റോക്കറ്റുകൾ വിക്ഷേപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കിബ്ബട്ട്സ് ക്ഫാർ മസാരിക്കിൽ മൃതദേഹം കണ്ടെത്തിയത്.

പടിഞ്ഞാറൻ ഗലീലിയിലും ഹൈഫ ബേ ഏരിയയിലും 25 റോക്കറ്റുകളുടെ ഒരു ബാരേജ് ഉൾപ്പെടെ ബുധനാഴ്ച മുഴുവൻ ഹിസ്ബുള്ള ഇസ്രായേലിന് നേരെ 150 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഐഡിഎഫ് പറഞ്ഞു.

ഇസ്രായേൽ സൈന്യം അതിൻ്റെ കര ഓപ്പറേഷൻ തുടരുമ്പോഴും ദീർഘദൂര ആക്രമണങ്ങൾ നടത്താനുള്ള ഹിസ്ബുള്ളയുടെ കഴിവ് ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ആക്രമണം തെളിയിക്കുന്നു.

അതേസമയം പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനെ പുറത്താക്കിയതിനെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്രായേലികൾ ബുധനാഴ്ച വൈകുന്നേരം നെസെറ്റിന് സമീപം ഒത്തുകൂടി.

ശത്രുക്കളെ സഹായിച്ചു എന്ന കാരണം പറഞ്ഞാണ് ലിക്കുഡ് പാർട്ടിയിലെ ദീർഘകാല എതിരാളിയായ പ്രതിരോധ മന്ത്രിയെ നെതന്യാഹു പുറത്താക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa