Wednesday, November 13, 2024
Saudi ArabiaTop Stories

സൗദിയിൽ വ്യാപകമായ തോതിൽ വ്യാജ പെർഫ്യൂം നിർമ്മിക്കുന്ന കേന്ദ്രം കണ്ടെത്തി; വീഡിയോ കാണാം

മക്കയിൽ വ്യാപകമായ തോതിൽ വ്യാജ പെർഫ്യൂം നിർമ്മിക്കുന്ന കേന്ദ്രം വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തി അടച്ചു പൂട്ടി.

518,000-ലധികം ബോട്ടിലുകൾ, വ്യത്യസ്ത വ്യാപാരമുദ്രകളുള്ള 600 ലിറ്റർ പെർഫ്യൂം അസംസ്‌കൃത വസ്തുക്കൾ, പെർഫ്യൂം പാക്ക് ചെയ്യാനും ക്യാപ്പിംഗിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ കണ്ടു കെട്ടി.

ഇതിനു പുറമെ ബോട്ടിലിൽ പതിക്കാനുള്ള നിരവധി സ്റ്റിക്കറുകൾ, പെർഫ്യൂം റിഫൈനിംഗ് മെഷീനുകൾ തുടങ്ങിയവയും പിടിച്ചെടുത്തു.

ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസൃതമായി റെഗുലേറ്ററി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മന്ത്രാലയം സ്ഥാപനത്തിന്റെ ഉടമയെ വിളിച്ചുവരുത്തി.

പത്ത് ലക്ഷം റിയാൽ വരെ പിഴയും, മൂന്ന് വർഷം വരെ തടവും, അപകീർത്തിപ്പെടുത്തലും, തൊഴിലാളികളെ നാടുകടത്തലും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa