Wednesday, November 13, 2024
GCC

സൗദിയിൽ നിയമ ലംഘകർക്കായുള്ള പരിശോധന ശക്തം; ഇരുപതിനായിരം വിദേശികൾ പിടിയിൽ

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 20,778 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പിടിക്കപ്പെട്ടവരിൽ 11,523 പേർ ഇഖാമ നിയമ ലംഘകരും 3544 പേർ തൊഴിൽ നിയമ ലംഘകരും 5711 പേർ അതിർത്തി നിയമ ലംഘകരുമാണ്‌.

അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 1569 പേരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 24% യമനികളും 73% എത്യോപ്യക്കാരും 3% മറ്റു രാജ്യക്കാരും ആണ്‌.

അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 63 പേരും നിയമ ലംഘകർക്ക്  സഹായം ചെയ്ത് കൊടുത്ത 15 പേരും പിടിയിലായവരിൽ പെടുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 9255,പേരെ നാട് കടത്തിയതായും അധികൃതർ പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്