Saturday, November 23, 2024
Middle EastTop Stories

രാത്രിയിൽ ഉമ്മയുടെ ഖബറിനരികിൽ ഉറങ്ങുന്ന ഫലസ്തീൻ ബാലൻ; ഗാസയിൽ നിന്നുള്ള ഹൃദയഭേദകമായ കാഴ്ച

ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ മാതാവിന്റെ ഖബറിനരികിൽ ഉറങ്ങുന്ന ഫലസ്തീൻ ബാലനെ കുറിച്ചുള്ള ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഫലസ്തീൻ പത്രപ്രവർത്തകനായ സാലിഹ് അൽ ജഫറാവി.

യാദൃശ്ചികമായിട്ടാണ് സാലിഹ് രാത്രിയിൽ ഗാസയിലെ ഖബർസ്ഥാനിൽ പ്രവേശിക്കുന്ന ഒരു ആൺകുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ പിന്തുടർന്ന് ഖബർസ്ഥാനിൽ എത്തിയ സാലിഹ് കണ്ടത് ഒരു കബറിന്നരികിൽ ഈ കുട്ടി കിടക്കുന്നതാണ്.

എന്തിനാണ് ഇവിടെ കിടക്കുന്നത് എന്ന ചോദ്യത്തിന് “എനിക്ക് എന്റെ ഉമ്മായുടെ മടിയിൽ കിടക്കണം” എന്ന ഹൃദയം നുറുങ്ങുന്ന മറുപടിയാണ് ബാലൻ നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫലസ്തീൻ ബാലനായ സെയ്ൻ യൂസഫ് ആണ് ബാലനെന്നും, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സെയ്‌ന്റെ ഉമ്മയാണ് ആ ഖബറിൽ കിടക്കുന്നത് എന്നുംമനസ്സിലായത്.

വിവരം അറിഞ്ഞ് കുട്ടിയെ ആശ്വസിപ്പിക്കാൻ കഴിയാതെ താൻ തകർന്നു പോയി എന്ന് സാലിഹ് പറഞ്ഞു.

ഗാസയിൽ കൊല്ലപ്പെടുന്നവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് യുഎൻ റിപ്പോർട്ട് പറയുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa