Thursday, November 21, 2024
Middle EastTop StoriesWorld

ഇസ്രായേലിലേക്കുള്ള ബുൾഡോസർ വിതരണം അമേരിക്ക മരവിപ്പിച്ചു

ഗാസയിലെ വീടുകൾ നിരപ്പാക്കുന്നതിനായി ഉപയോഗിക്കുന്ന ബുൾഡോസറുകൾ വിതരണം ചെയ്യുന്നത് അമേരിക്ക മരവിപ്പിച്ചതായി ഇസ്രായേൽ മാധ്യമം റിപ്പോർട്ട് ചെയ്തു.

കാറ്റർപില്ലർ നിർമ്മിക്കുന്ന ഹെവി-ഡ്യൂട്ടി നിർമ്മാണ ഉപകരണങ്ങളായ D9 ബുൾഡോസറുകൾ 134 എണ്ണം വാങ്ങുന്നതിനുള്ള കരാറിൽ ഇസ്രായേലി പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചിരുന്നു.

പ്രധാനമായും ഗാസ മുനമ്പിലെ കെട്ടിടങ്ങൾ നിരപ്പാക്കുന്നതിനാണ് ബുൾഡോസറുകൾ ഉപയോഗിക്കുന്നത്. ഇത് യുഎസിൽ കാര്യമായ ആഭ്യന്തര വിമർശനത്തിന് കാരണമായി.

പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണത്തിന്മേൽ കടുത്ത സമ്മർദ്ദത്തിലേക്ക് നയിച്ച വിമർശനങ്ങളാണ് ബുൾഡോസറുകളുടെ ഡെലിവറികൾ മരവിപ്പിക്കുന്നതിന് കാരണമായത്.

നിലവിൽ ഗാസയിൽ ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്ന നിരവധി ഡി9 ബുൾഡോസറുകൾക്ക് അറ്റകുറ്റപ്പണി ആവശ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa