Tuesday, December 3, 2024
Middle EastTop Stories

വടക്കൻ ഗാസയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ഗാസ മുനമ്പിൽ ഫലസ്തീൻ സായുധ സംഘമായ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഐഡിഫ് അറിയിച്ചു.

കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പുറത്തു വിട്ട ഐഡിഎഫ് അവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.

ഇതോടെ ഗാസ മുനമ്പിലെ ഹമാസിനെതിരായ കര ആക്രമണത്തിലും അതിർത്തിയിലെ ഓപ്പറേഷനുകളിലും കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 375 ആയി.

വടക്കൻ ഗാസയിൽ ഇസ്രായേൽ സൈന്യം വലിയ തോതിലുള്ള കര ആക്രമണം നടത്തുകയാണ്. ഗാസയുടെ ഭൂരിഭാഗവും തകർത്തതിന് ശേഷവും ഹമാസിന്റെ ഭാഗത്ത് നിന്ന് കനത്ത ചെറുത്തുനിൽപ്പാണ് അവർ നേരിടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa