തെക്കൻ ലബനനിൽ ആറ് ഇസ്രായേൽ സൈനികരെ ഹിസ്ബുള്ള കൊലപ്പെടുത്തി; ടെൽ അവീവിലെ സൈനിക ആസ്ഥാനത്തിന് നേരെ ഡ്രോൺ ആക്രമണം
തെക്കൻ ലബനനിൽ ഹിസ്ബുള്ളയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിൽ ആറ് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഐഡിഎഫ് പ്രഖ്യാപിച്ചു.
തെക്കൻ ലബനനിലേക്ക് പ്രവേശിച്ച ഇസ്രായേൽ സൈന്യം കൂടുതൽ മുന്നേറികൊണ്ടിരിക്കെ ഒരു വീട്ടിനുള്ളിൽ ഒളിച്ചിരുന്ന ഹിസ്ബുള്ള പോരാളികൾ അപ്രതീക്ഷിതമായി ഒളിയാക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്
അതിർത്തിക്കപ്പുറത്തുള്ള ഗ്രാമങ്ങളുടെ രണ്ടാം നിരയിലേക്ക് സൈന്യം നീങ്ങുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതതെന്ന് ഐഡിഫ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട സൈനികരെല്ലാം ഗോലാനി ബ്രിഗേഡിൻ്റെ 51-ാം ബറ്റാലിയനിൽ സേവനമനുഷ്ഠിച്ചവരാണെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായി ടെൽ അവീവിലെ ഇസ്രയേലിന്റെ സൈനിക ആസ്ഥാനത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa