Saturday, April 5, 2025
Middle EastTop Stories

പറന്നുയരാൻ തുടങ്ങുന്ന വിമാനത്തിനരികെ ഇസ്രായേലിന്റെ ബോംബാക്രമണം; വീഡിയോ കാണാം

ലെബനനിൽ പറന്നുയരാൻ തയ്യാറെടുക്കുന്ന വിമാനത്തിന് അരികെ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്ന വീഡിയോ മാധ്യമങ്ങൾ പുറത്തുവിട്ടു.

ബെയ്‌റൂത്തിലെ റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ തയ്യാറെടുക്കുന്ന വിമാനത്തിന് മീറ്ററുകൾ അകലെയുള്ള കെട്ടിടത്തിലാണ് ബോംബ് വീണത്.

കിർഗിസ് എയർ കാരിയറായ മൊഅലം ഏവിയേഷൻ്റെ വിമാനമായിരുന്നു. ഫ്ലൈറ്റ് റഡാർ 24 പ്രകാരം ദുബായിൽ നിന്നായിരുന്നു വിമാനം ബെയ്‌റൂത്തിലെത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa