ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വസതിക്ക് നേരെ ഫ്ലാഷ് ബോംബ് ആക്രമണം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സിസേറിയയിലെ വീടിന് നേരെ രണ്ട് ഫ്ലാഷ് ബോംബ് ആക്രമണം നടന്നതായി പോലീസ് അറിയിച്ചു.
പോലീസും ഇസ്രായേലിൻ്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംഭവം ഗുരുതരമാണ് എന്ന് വിശേഷിപ്പിക്കുകയും അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു.
രണ്ട് ബോംബുകളും ഗാർഡൻ ഏരിയയിൽ വീണതിനാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം നടക്കുമ്പോൾ നെതന്യാഹുവോ കുടുംബമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സംഭവം എല്ലാ അതിർവരമ്പുകളും കടന്നതായി ഇസ്രായേലിൻ്റെ പുതിയ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിക്കുകയും അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും എക്സിൽ എഴുതിയ പോസ്റ്റിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa