ബിനാമി ബിസിനസ്; സൗദിയിൽ നിന്ന് വിദേശിയെ നാട് കടത്താൻ വിധി
സൗദിയിലെ ഖമീസ് മുഷൈത്തിൽ ബിനാമി ബിസിനസ് നടത്തിയ കേസിൽ സ്വദേശിക്കും വിദേശിക്കും ക്രിമിനൽ കോടതി ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി.
അത്തർ വില്പന, വസ്ത്ര വിപണന മേഖലകളിൽ ബിനാമി ബിസിനസ് നടത്തിയ യമനി പൗരനെയും സഹായം ചെയ്ത സൗദി പൗരനെയുമാണ് ശിക്ഷിച്ചത്.
പിഴകൾക്കും ലൈസൻസ് റദ്ദാക്കലും തുടങ്ങി വിവിധ ശിക്ഷകൾക്ക് പുറമെ വിദേശിയെ നാട് കടത്താനും ജോലിക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താനും വിധിച്ചിട്ടുണ്ട്.
വിദേശ പൗരന്റെ സാമ്പത്തിക ഇടപാടുകൾ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് എന്ന ഇഖാമ പ്രൊഫഷനോട് യോജിക്കുന്നതിലുമപ്പുറം വലിയ തോതിൽ വർദ്ധിച്ചതടക്കം വിവിധ കാര്യങ്ങൾ നിരീക്ഷിച്ചതിനു ശേഷമായിരുന്നു ബിനാമി ഇടപാടുകൾക്ക് പൂട്ടിടാൻ മന്ത്രാലയം തീരുമാനിച്ചത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa