Saturday, April 5, 2025
Saudi ArabiaTop Stories

പുതിയ വാഹനങ്ങളുടെ സാങ്കേതിക പരിശോധന നടത്തേണ്ടത് 3 വർഷത്തിന് ശേഷമെന്ന് സൗദി ട്രാഫിക് വിഭാഗം

സൗദി അറേബ്യയിൽ പുതിയ സ്വകാര്യ വാഹനങ്ങൾ സാങ്കേതിക പരിശോധനക്ക് വിധേയമാക്കിത്തുടങ്ങേണ്ടത് 3 വർഷത്തിന് ശേഷമാണെന്ന് സൗദി ട്രാഫിക് വിഭാഗം വിശദീകരിച്ചു.

പൊതു ടാക്‌സികൾ, പൊതു ബസുകൾ, പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങൾ എന്നിവ ആദ്യമായി ലൈസൻസ് ലഭിച്ച് രണ്ട് വർഷത്തിന് ശേഷമാണ് സാങ്കേതിക പരിശോധനക്ക് വിധേയമാക്കേണ്ടത്.

തുടർന്ന് വരുന്ന ഓരോ വർഷവും എല്ലാ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കൽ നിർബന്ധമാണെന്നും ട്രാഫിക് വകുപ്പ് കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa