അമേരിക്ക ഇസ്രായേലിന് ആയുധം വിൽക്കുന്നത് തടയുന്ന നിയമനിർമ്മാണം യുഎസ് സെനറ്റ് പരിഗണിക്കുന്നു
അമേരിക്ക ഇസ്രായേലിലേന് ആയുധം വിൽക്കുന്നത് തടയുന്ന നിയമനിർമ്മാണത്തിൽ യുഎസ് സെനറ്റ് ബുധനാഴ്ച വോട്ട് ചെയ്യും.
ഗാസയിലെ പലസ്തീൻ പൗരന്മാർക്ക് ആവശ്യമായ സഹായ കയറ്റുമതി ഇസ്രായേൽ തടസ്സപ്പെടുത്തുന്നുവെന്ന് പറയുന്ന നിയമനിർമ്മാതാക്കളുടെ പിന്തുണയോടെയാണ് വോട്ടെടുപ്പ്.
ഡെമോക്രാറ്റായ ജെഫ് മെർക്ക്ലി, പീറ്റർ വെൽച്ച് എന്നിവരുടെ പിന്തുണയോടെ സെനറ്റർ ബെർണി സാൻഡേഴ്‌സാണ് നിയമനിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഇസ്രായേൽ സർക്കാരിനെയും പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടത്തെയും പ്രേരിപ്പിക്കാൻ കഴിയുമെന്ന് പിന്തുണക്കാർ പ്രതീക്ഷിക്കുന്നു.
ഈ യുദ്ധം ഏതാണ്ട് പൂർണ്ണമായും അമേരിക്കൻ ആയുധങ്ങളും, നികുതിദായകരുടെ 18 ബില്യൺ യുഎസ് ഡോളറും ഉപയോഗിച്ചാണ് നടത്തിയത് എന്ന് സാൻഡേർസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
2.3 മില്യൺ ജനങ്ങളുള്ള ഗാസയിലെ ഭൂരിഭാഗം ജനങ്ങളും പലായനം ചെയ്യപ്പെട്ടു, ഗാസ മുനമ്പാകെ പട്ടിണിയുടെ ഭീഷണിയിലാണ്.
13 മാസമായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 43,922 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa