സൗദിയിൽ മകനെ കൊലപ്പെടുത്തിയ പിതാവിനെ വധശിക്ഷക്ക് വിധേയനാക്കി
മക്ക പ്രവിശ്യയിൽ മകനെ കൊലപ്പെടുത്തിയ പിതാവിനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചു.
സ്വദേശിയായ സെയ്ദ് ബിൻ മനസൂർ അസഅദിയെയാണ് തന്റെ മകൻ മല്ഫിയെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിക്കെതിരെയുള്ള കുറ്റകൃത്യം തെളിഞ്ഞതിനെത്തുടർന്ന് വധ ശിക്ഷ നടപ്പാക്കാനുള്ള കോടതി വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
മറ്റൊരു കേസിൽ മക്ക പ്രവിശ്യയിൽ തന്നെ മയക്ക് മരുന്ന് ഗുളികകൾ കൈപ്പറ്റിയ കേസിൽ ഒരു സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa