Saturday, April 5, 2025
Saudi ArabiaTop Stories

റിയാദിൽ നിയന്ത്രണം വിട്ട വാഹനം പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് ഡ്രൈവർക്ക് പരിക്കേറ്റു

റിയാദിലെ ഈസ്റ്റേൺ റിംഗ് റോഡിലെ പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട വാഹനം താഴേക്ക് പതിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.

പെട്ടന്ന് ട്രാക്ക് മാറിയതാണ് വാഹനം അപകടത്തിൽ പെടാൻ കാരണമായത്, അത് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് താഴേക്ക് വീഴുകയും അതിൻ്റെ ചില ഭാഗങ്ങൾ തെറിച്ചുപോകുകയും ചെയ്തു.

അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും, കൂടാതെ ഒരു വാഹനത്തിൻ്റെ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഇത്തരം ഗുരുതരമായ അപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും അമിത വേഗത ഒഴിവാക്കണമെന്നും ട്രാഫിക് വിഭാഗം ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa