Sunday, April 6, 2025
Saudi ArabiaTop Stories

സൗദിയിൽ അനുമതിയില്ലാതെ മതപരമായ ആഘോഷ പരിപാടി സംഘടിപ്പിച്ച മലയാളികളെ നാടുകടത്തി

സൗദി അറേബ്യയിൽ അനുമതിയില്ലാതെ മതപരമായ പരിപാടി സംഘടിപ്പിച്ച കേസിലകപ്പെട്ട അഞ്ച് മലയാളികളെ നാട് കടത്തി.

രണ്ടു മാസം മുമ്പ് സൗദിയിലെ ദമ്മാമിൽ മതപരമായ ആഘോഷപരിപാടി നടത്തിയതിനാണ് അഞ്ചു പേരും പോലീസ് പിടിയിലായത്.

ഇവരെ പിന്നീട് റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. പരിപാടി സംഘടിപ്പിച്ച നാല് പേരെയും ഇവർക്ക് പരിപാടിക്കായി വേദി അനുവദിച്ച ഒരാളെയുമാണ് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തിരുന്നത്.

അനുമതിയില്ലാതെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് ഒരു പാഠമാണ് സംഭവമെന്ന് സാമൂഹ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa