Tuesday, November 26, 2024
Saudi ArabiaTop Stories

വിമാന യാത്രയിൽ അഞ്ച് തരത്തിലുള്ള ലഗേജുകൾ കൊണ്ടുപോകരുതെന്ന് നിർദ്ദേശം

വിമാന യാത്രാ നടപടികൾ സുഖകരമാക്കുന്നതിനായി അഞ്ച് രീതിയിലുള്ള ലഗ്ഗേജുകളുമായി യാത്ര ചെയ്യരുതെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം നിർദ്ദേശിച്ചു.

വൃത്താകൃതിയിലുള്ളതും, ശെരിയായ രീതിയിൽ പാക്ക് ചെയ്തിട്ടില്ലാത്തതുമായ ലഗേജുകൾ, കയറുകൊണ്ട് കെട്ടിയ പെട്ടികൾ എന്നിവ കൊണ്ടുപോകരുത്.

അതുപോലെ നീളമുള്ള ബെൽറ്റുകളുള്ള ബാഗുകൾ, ടിക്കറ്റിൽ പറഞ്ഞിരിക്കുന്നതിലും കൂടുതൽ ഭാരം, തുണി കൊണ്ട് പൊതിഞ്ഞ സാധനങ്ങൾ എന്നിവ ലഗേജായി കൊണ്ടുപോകരുതെന്നും മന്ത്രാലയം വിശദീകരിച്ചു.

ലഗേജിൻ്റെ അനുവദിക്കപ്പെട്ട ഭാരവും മറ്റു നിർദ്ദേശങ്ങളും അറിയാൻ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനിയുമായി ബന്ധപ്പെടാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa