Wednesday, November 27, 2024
Middle EastTop Stories

ഒടുവിൽ വെടിനിർത്തൽ പ്രാബല്യത്തിൽ; ലെബനൻ ജനത വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി

ഒരു വർഷത്തിലധികം നീണ്ട സംഘർഷത്തിന് ശേഷം ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇന്ന് രാവിലെ 4 മണി മുതൽ പ്രാബല്യത്തിൽ വന്നു.

2023 ഒക്ടാബറിൽ ഇസ്രായേൽ ഗാസയിൽ അധിനിവേശം ആരംഭിച്ചത് മുതലാണ് ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിച്ചു തുടങ്ങിയത്.

ഇതിനെ തുടർന്ന് ഇസ്രായേൽ ലെബനനിൽ വ്യോമാക്രമണം നടത്തുകയും, പിന്നീട് ഇത് കരയുദ്ധത്തിലേക്ക് നീങ്ങുകയുമായിരുന്നു.

വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ വഹിച്ചുകൊണ്ടുള്ള കാറുകൾ തെക്കോട്ട് സഞ്ചരിക്കാൻ തുടങ്ങിയതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ബെയ്‌റൂട്ടിന് തെക്ക് സ്ഥിതി ചെയ്യുന്ന തുറമുഖ നഗരമായ സിഡോണിൽ നിന്ന് ഡസൻ കണക്കിന് കാറുകൾ തെക്കൻ ലെബനനിലേക്ക് നീങ്ങിത്തുടങ്ങി.

എന്നാൽ തെക്കൻ ലെബനനിലെ കുടിയിറക്കപ്പെട്ട നിവാസികളോട് അവരുടെ വീടുകളിലേക്ക് മടങ്ങരുതെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി.

ഒഴിപ്പിക്കാൻ ഉത്തരവിട്ട ഗ്രാമങ്ങളിലേക്കും, ഇസ്രായേൽ സൈനികരെ വിന്യസിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്കും നീങ്ങരുതെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രായി സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa