സൗദി അറേബ്യ വിനോദസഞ്ചാരികൾക്കായി വാറ്റ് റീഫണ്ട് സംവിധാനം ആരംഭിക്കുന്നു
സൗദി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് അവർ ചിലവഴിച്ച മൂല്യവർദ്ധിത നികുതി (വാറ്റ്) തിരിച്ചുനൽകാൻ സംവിധാനം ആരംഭിക്കുന്നു.
ജനറൽ അതോറിറ്റി ഓഫ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസിൻ്റെ മേൽനോട്ടത്തിൽ അടുത്ത വർഷം മുതൽ പദ്ധതി ആരംഭിക്കും.
വാറ്റ് റീഫണ്ട് സംവിധാനം വഴി വിനോദസഞ്ചാരികൾക്ക് അവർ സൗദി സന്ദർശിക്കുന്ന സമയത്ത് ചിലവഴിച്ച തുകയിൽ നിന്നും നൽകിയ മൂല്യവർദ്ധിത നികുതി വീണ്ടെടുക്കാൻ അനുവദിക്കുന്നു.
നികുതി തിരികെ ലഭിക്കാൻ വിനോദസഞ്ചാരികൾ സാധനങ്ങൾ വാങ്ങിയ രസീതും രാജ്യം വിട്ടതിൻ്റെ തെളിവുകളും നൽകേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa