റിയാദ് മെട്രോ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു
റിയാദിലെ പൊതുഗതാഗത ശൃംഖലയുടെ” നട്ടെല്ലും നഗരത്തിലെ ഗതാഗത സംവിധാനത്തിൻ്റെ ഘടകങ്ങളിലൊന്നുമായ റിയാദ് മെട്രോ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ബുധൻ) സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർവഹിച്ചു.
മെട്രോ പദ്ധതി 2024 ഡിസംബർ 1 ന് ഘട്ടംഘട്ടമായി ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. ഉപയോക്താക്കൾക്ക് തടസ്സമില്ലാത്തതും കാര്യക്ഷമവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി റിയാദ് മെട്രോയുടെ ഘട്ടം ഘട്ടമായുള്ള സമാരംഭം റിയാദ് സിറ്റിക്കുള്ള റോയൽ കമ്മീഷൻ പ്രഖ്യാപിച്ചു.
176 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മൊത്തം ശൃംഖലയും പ്രധാന ഹബ്ബുകൾ ഉൾപ്പെടെ 85 സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന റിയാദ് മെട്രോ തലസ്ഥാനത്തെ പൊതുഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കും
മൊബൈൽ ആപ്പ് സ്റ്റോറുകളിൽ ലഭ്യമായ “Darb” ആപ്പ് വഴി യാത്രക്കാർക്ക് അവരുടെ യാത്രകൾ ആസൂത്രണം ചെയ്യാനും ടിക്കറ്റ് വാങ്ങാനും കഴിയും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa