തണുപ്പകറ്റാൻ റൂമിൽ വിറക് കത്തിച്ചു; സൗദിയിൽ പുക ശ്വസിച്ച് മലയാളി മരിച്ചു
സൗദിയിലെ അൽനമാസിൽ തണുപ്പകറ്റാനായി റൂമിൽ വിറക് കത്തിച്ച പ്രവാസി മലയാളി പുക ശ്വസിച്ച് മരണപ്പെട്ടു.
അൽ നമാസിലെ അൽ താരിഖിൽ വീട്ടു ജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്.
14 വർഷമായി പ്രവാസിയായ അസൈനാർ, ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിൽ പോകാനിരിക്കെയായിരുന്നു മരണപ്പെട്ടത്.
പിതാവ്: പരേതനായ മൊയ്തീൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മുഹ്സിൻ, മൂസിൻ എന്നിവർ മക്കളാണ്. മരണാന്തര നടപാടികൾക്കായി സാമൂഹ്യപ്രവർത്തകർ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa