Saturday, April 5, 2025
Middle EastTop Stories

ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദിയുടെ പുതിയ വീഡിയോ പുറത്ത് വിട്ട് ഹമാസ്

2023 ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് ശേഷം ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളിൽ ഒരാളുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു.

ഇദാൻ അലക്‌സാണ്ടർ എന്ന് പേരുള്ള അമേരിക്കൻ-ഇസ്രായേൽ പൗരനായ ഇയാൾ ഇംഗ്ലീഷിൽ ട്രംപിനെയും, ഹീബ്രു ഭാഷയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിസംബോധന ചെയ്യുന്നു.

ജോ ബൈഡൻ അയച്ച ആയുധങ്ങൾ ഇപ്പോൾ ഞങ്ങളെ കൊല്ലുകയാണെന്നും, നിയമവിരുദ്ധമായ ഉപരോധങ്ങൾ ഇപ്പോൾ ഞങ്ങളെ പട്ടിണിയിലാക്കുന്നു എന്നും പറയുന്ന ഇയാൾ ഗസ്സക്കെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപിനോട് അഭ്യർത്ഥിക്കുന്നു.

ഹമാസ് തടവിലാക്കിയ വിദേശി പൗരന്മാരും ഇസ്രയേലികളുമായ 101 ബന്ദികളിൽ പകുതിയോളം പേർ ഇപ്പോഴും ഗാസയിലെ അജ്ഞാത കേന്ദ്രത്തിൽ തടവിലാണ്.

ഫലസ്തീൻ തടവുകാർക്ക് പകരമായി ബന്ദികളെ മോചിപ്പിക്കുന്ന കരാറിലെത്താനുള്ള ചർച്ചകൾക്കായി ഹമാസ് നേതാക്കൾ കെയ്‌റോയിലെത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa