സൗദിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ ഭാര്യയുടെ വധശിക്ഷ നടപ്പാക്കി
സൗദിയിലെ നോർത്തേൺ ബോഡറിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ ഭാര്യയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
സൗദി പൗരയായ വദൈഹ ബിൻത് അബ്ദുല്ല അശംരിയെയാണ് തന്റെ ഭർത്താവ് ഖാലിദ് ബിൻ ഖുറൈബാൻ അശംരിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയയാക്കിയത്.
പ്രതി കുറ്റക്കാരിയാണെന്ന് വിചാരണയിൽ തെളിഞ്ഞതിനെത്തുടർന്ന് വധശിക്ഷ നടപ്പാക്കാൻ കോടതി വിധിക്കുകയും ഉന്നത കോടതികൾ വിധിയെ ശരിവെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷാവിധി നടപ്പാക്കാൻ റോയൽകോർട്ട് ഉത്തരവിടുകയും വിധി ഇന്ന് നടപ്പാക്കുകയുമായിരുന്നു.
അതേ സമയം അൽ ജൗഫിൽ മയക്ക് മരുന്ന് ഗുളിക കടത്തിയ കേസിൽ ഒരു സ്വദേശിയെ വധ ശിക്ഷക്ക് വിധേയനാക്കിയതായും മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa