Wednesday, December 4, 2024
Middle EastSaudi ArabiaTop Stories

ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം മഷ്ഹദിനും ദമ്മാമിനുമിടയിൽ വിമാന സർവീസ് പുനരാരംഭിക്കുന്നു

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഷ്ഹദ് നഗരത്തിനും സൗദി നഗരമായ ദമ്മാമിനുമിടയിൽ ഇറാൻ എയർ നേരിട്ടുള്ള വിമാന സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും.

ഡിസംബർ 3 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മഷ്ഹദിൽ നിന്ന് ദമാമിലേക്ക് ഇറാൻ എയർ സർവീസ് നടത്തുമെന്ന് ഇറാനിയൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വക്താവ് അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാംസ്കാരിക ബന്ധങ്ങൾ വിപുലീകരിക്കുന്നതിനുള്ള സൗദി, ഇറാൻ സർക്കാരുകളുടെ നയങ്ങൾക്ക് അനുസൃതമായാണ് മഷ്ഹദിനും ദമ്മാമിനുമിടയിൽ വിമാനങ്ങൾ പുനരാരംഭിക്കുന്നതെന്ന് ഇറാൻ എയർ സിഇഒ ഷംസ് അദിൻ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa