Wednesday, December 4, 2024
Middle EastTop StoriesWorld

ഹമാസിന് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യാശാസനം

ഗാസയിൽ ബന്ദികളാക്കപ്പെട്ട ഇസ്രായേൽ തടവുകാരെ ഉടൻ വിട്ടയക്കണമെന്ന് അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകി.

താൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന ജനുവരി 20 ന് മുമ്പ്, ഹമാസിന്റെ തടവിലുള്ള എല്ലാ ഇസ്രയേലികളെയും വിട്ടയക്കണമെന്നാണ് ട്രംപിന്റെ അന്ത്യശാസനം.

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതികരണം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ദികളുടെ കാര്യത്തിൽ ആഗോളതലത്തിൽ ആശങ്കയുണ്ടായിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപിൻ്റെ പ്രസ്താവനയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ ട്രംപിൻ്റെ പിന്തുണയിൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് നന്ദി രേഖപ്പെടുത്തി.

അതേസമയം ഗാസയിലെ ഇസ്രായേലിൻ്റെ സൈനിക നടപടികൾ അവസാനിപ്പിച്ചാലേ ബന്ദികളെ മോചിപ്പിക്കൂ എന്നാണ് ഹമാസിന്റെ നിലപാട്.

ബൈഡൻ ഭരണകൂടം വെടിനിർത്തലിന് ഇടനിലക്കാരനായി ശ്രമിച്ചുവെങ്കിലും ഹമാസുമായുള്ള സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa