സൗദിയിൽ മൂന്ന് ഈജിപ്തുകാരുടെ വധ ശിക്ഷ നടപ്പാക്കി
സൗദിയിലെ തബൂക്കിൽ മയക്ക് മരുന്ന് കടത്ത് കേസിൽ പ്രതികളായ മൂന്ന് ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
പ്രതികൾ സൗദിയിലേക്ക് നിരോധിത മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം നടത്തുന്നതിനിടെ പിടിക്കപ്പെടുകയായിരുന്നു.
അതേ സമയം, മറ്റൊരു കേസിൽ, മക്കാ പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി.
പ്രതി മറ്റൊരു സൗദി പൗരനെ, വാക്ക് തർക്കത്തെത്തുടർന്ന്, മർദ്ദിച്ച് കോണിപ്പടിക്ക് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa