Thursday, December 5, 2024
Saudi ArabiaTop Stories

സൗദിയിൽ ബിനാമി ബിസിനസിൽ ഏർപ്പെട്ട  സ്വദേശിക്കും വിദേശിക്കും എതിരെ ക്രിമിനൽ കോടതി വിധി

സൗദിയിൽ ബിനാമി ബിസിനസിൽ എർപ്പെട്ട സ്വദേശിക്കും ഇിജിപ്തുകാരനും എതിരെ റിയാദ് ക്രിമിനൽ കോർട്ട് നടപടിയെടുത്തതായി വാണിജ്യമന്ത്രാലയം വെളിപ്പെടുത്തി.

സൽഫിയിൽ ഒരു കരാർ പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു സ്വദേശിയും ഇിജിപ്തുകാരനും ബിനാമി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്.

വിദേശിക്ക് സ്വന്തം നിലക്ക് കരാർ പ്രവർത്തനം നടത്താൻ സൗദി പൗരൻ സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു.

രണ്ട് പേർക്കും തടവും ലൈസൻസുകൾ റദ്ദാക്കലും പിഴകളും അടക്കം വ്യത്യസ്ത ശിക്ഷകൾ നടപ്പാക്കുകയും ഈജിപ്തുകാരനെ നാടു കടത്തുകയും ഒരു ജോലിക്കായി സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്