ഖത്തർ അമീറിനെ അറബിയിൽ സ്വാഗതം ചെയ്ത് ചാൾസ് രാജാവ്; വൈറലായി വീഡിയോ
ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ ബക്കിംഗ്ഹാം കൊട്ടാരത്തിൽ തൻ്റെ പ്രസംഗത്തിൽ അറബിയിൽ സംസാരിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തി.
തൻ്റെ അതിഥിയായ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ അറബിയിൽ സ്വാഗതം ചെയ്തു കൊണ്ടായിരുന്നു ചാൾസ് രാജാവ് അമ്പരിപ്പിച്ചത്.
“അസ്സലാമു അലൈകും, നിങ്ങളുടെ രണ്ടാമത്തെ രാജ്യമായ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് ഒരിക്കൽ കൂടി ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.” എന്നായിരുന്നു അറബിയിൽ ചാൾസ് രാജാവ് സ്വാഗതം ചെയ്തത്.
ചാൾസ് രാജാവ് ഖത്തർ അമീറിനെ അറബിയിൽ സ്വാഗതം ചെയ്യുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa