ജിദ്ദയിൽ കാലഹരണപ്പെട്ടതും കേടായതുമായ മാംസമടക്കം 1.3 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ പിടികൂടി
ജിദ്ദയിൽ കേടായതും, വൃത്തിഹീനമായ നിലയിൽ സൂക്ഷിച്ചിരുന്നതുമായ 1.3 ടൺ ഭക്ഷ്യവസ്തുക്കൾ മുനിസിപ്പാലിറ്റി അധികൃതർ പിടികൂടി നശിപ്പിച്ചു.
കോഴിയിറച്ചി, ഉരുളക്കിഴങ്ങുകൾ എന്നിവ പ്ലാസ്റ്റിക് കവറുകളിൽ കൈകൊണ്ട് പൊതിഞ്ഞ് അനാരോഗ്യകരമായ രീതിയിൽ സൂക്ഷിച്ചു വെച്ച നിലയിലാണ് കണ്ടെത്തിയത്.
ഭക്ഷണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ പിടികൂടുന്നതിനും, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിരീക്ഷണ ശ്രമങ്ങൾ ശക്തമാക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കളക്ടീവ് ഹൗസിംഗ്, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, സിവിൽ ഡിഫൻസ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പരിശോധനാ കാമ്പയിനിൽ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa