Friday, April 4, 2025
GCC

തെളിവ് നശിപ്പിക്കാൻ ഇരയെ കാറിലിട്ട് തീക്കൊളുത്തി,; സൗദിയിൽ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ദഖീൽ ബിൻ ഫുഹൈദ് എന്ന സൗദി പൗരനെയാണ് അലവി ബിൻ മുഹമ്മദ് എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി ഇരയെ ഒരു വിദൂര പ്രദേശത്തേക്ക്  പ്രലോഭിപ്പിച്ച് കൊണ്ട് പോയി തലയിലും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും കഠിനമായ വസ്തു കൊണ്ട് പലതവണ മർദ്ദിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. തുടർന്ന് പ്രതി, തന്റെ കുറ്റകൃത്യം മറക്കുന്നതിനാായി ഇര അയാളുടെ കാറിലിരിക്കെ കാർ കത്തിക്കുകയും ചെയ്തു.

പ്രതിയെ പിടികൂടി വിചാരണക്ക് ശേഷം കൊടതി വധ ശിക്ഷ വിധിക്കുകയും വിധിയെ ഉന്നതകോടതികൾ ശരി വെക്കുകയും ചെയ്തിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ശനിയാഴ്ച വധശിക്ഷ നടപ്പാക്കുകയുമായിരുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്