Thursday, December 12, 2024
Middle EastTop Stories

പ്രതിപക്ഷ സേന ഡമസ്കസിൽ പ്രവേശിച്ചു; ബശ്ശാർ അസദ് രാജ്യം വിട്ടതായി സൈനിക മേധാവി

പ്രധാനപ്പെട്ട നഗരങ്ങൾ കീഴടക്കിയതിന് പിന്നാലെ സിറിയൻ വിമത സേന തലസ്ഥാന നഗരമായ ഡമസ്കസിലേക്ക് പ്രവേശിച്ചതോടെ പ്രസിഡന്റ് ബശ്ശാർ അസദ് രാജ്യം വിട്ടു.

ബശ്ശാർ അസദിന്റെ 24 വർഷത്തെ ഭരണം അവസാനിച്ചതായി സിറിയൻ സൈന്യം സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

സിറിയയിൽ ബശ്ശാറുൽ അസദിന്റെ യുഗം അവസാനിച്ചുവെന്നും സിറിയ സ്വന്തന്ത്രമായെന്നും വിമത സേന പ്രഖ്യാപിച്ചു. സിറിയയുടെ ചരിത്രത്തിലെ പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് അവർ പറഞ്ഞു.

ഡമസ്‌കസിൽ ആയിരങ്ങൾ ഒത്തുകൂടി, നീണ്ട അസദ് കുടുംബവാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം എന്ന് ആർത്ത് വിളിച്ച് അവർ സന്തോഷം പ്രകടിപ്പിച്ചു.

യാതൊരു ചെറുത്തു നിൽപ്പും ഇല്ലാതെയാണ് തലസ്ഥാനം കീഴടങ്ങിയത്. ഏത് നേതൃത്വവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി പറഞ്ഞു.

ഡമസ്‌കസിന് ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളെ പൂർണമായി മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും വിമതസേന പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa