ബഷാർ അസദും കുടുംബവും റഷ്യയിലെത്തിയതായി റഷ്യൻ ചാനൽ
സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബാംഗങ്ങളും റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തിയതായി റഷ്യൻ ചാനൽ.
മേഖലയിൽ നടക്കുന്ന രാഷ്ട്രീയ, സുരക്ഷാ സംഭവവികാസങ്ങൾക്കിടയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നൽകിയതെന്ന് ക്രെംലിനിലെ ഒരു ഉറവിടത്തെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ദമാസ്‌കസിൻ്റെ നിയന്ത്രണം പിടിച്ചെടുത്ത് പ്രസിഡൻ്റ് ബഷാർ അൽ അസദിനെ പുറത്താക്കിയതായി സിറിയൻ വിമതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
24 വർഷം നീണ്ട ബഷറുൽ അസദിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ട് സിറിയൻ വിമതർ ദമാസ്കസ് കീഴടക്കിയതോടെ മറ്റൊരു നിർണ്ണായക ഘട്ടത്തിലേക്കാണ് സിറിയ പ്രവേശിച്ചിരിക്കൂന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa