സൗദിയിൽ നാളെ മുതൽ ശൈത്യ തരംഗം; താപനില കുത്തനെ കുറയും
നാളെ മുതൽ സൗദിയടക്കം ഗൾഫ് മേഖലയിലുടനീളം ശൈത്യ തരംഗം ശക്തമാകുമെന്ന് കാലാവസ്ഥാ ഗവേഷകനായ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുകയും ദിവസങ്ങളോളം അതെ അവസ്ഥ തുടരുകയും ചെയ്യും.
രാത്രിയിൽ കട്ടി കൂടിയ വസ്ത്രങ്ങൾ ധരിക്കണമെന്നും പ്രായമായവരെയും നിങ്ങളുടെ കുട്ടികളെയും അത് ധരിപ്പിക്കണമെന്നും അൽ ഹുസൈനി പറഞ്ഞു.
അൽ-സൗദയിൽ 4 ഡിഗ്രിയും, ഖുറയ്യാത്തിൽ 5 ഡിഗ്രിയും, അബഹ, അറാർ, തുറൈഫ് എന്നിവിടങ്ങളിൽ 6 ഡിഗ്രി സെൽഷ്യസുമാണ് സൗദിയിൽ ഇന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില.
ജിസാനിൽ 32 ഡിഗ്രിയും, ജിദ്ദയിലും ഖുൻഫുദയിലും 31 ഡിഗ്രിയും, മദീനയിലും യാൻബുവിലും 30 ഡിഗ്രിയുമാണ് ഇന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന താപനിലയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa