സാദിയോ മാനെ അൽ നസ്ർ വിടുമെന്ന് റിപ്പോർട്ട്
റിയാദ്: വരാനിരിക്കുന്ന ട്രാൻസ്ഫർ കാലയളവിൽ അൽ നസ്റിന്റെ സെനഗൽ താരം സാദിയോ മാനെ ഇറ്റാലിയൻ ക്ലബ് ഇൻ്റർ മിലാനിലേക്ക് മാറുമെന്ന് റിപ്പോർട്ടുകൾ.
അടുത്ത ജനുവരിയിൽ സാദിയോ മാനെ അൽ-നസ്ർ വിടാനും ഇൻ്റർ മിലാനിൽ ചേരാനുമുള്ള സന്നദ്ധത അറിയിച്ചതായാണ്
ഇറ്റാലിയൻ മാധ്യമമായ “സ്പോർട്ട്” പറയുന്നത്.
2026 വരെ അൽ-നസ്റുമായി കരാറുള്ള മാനെയെ, കരാറിൻ്റെ ശേഷിക്കുന്ന കാലയളവിലേക്ക് വാങ്ങാനുള്ള ശ്രമത്തിലാണ് ഇൻ്റർ മിലാൻ എന്ന് പത്രം വിശദീകരിച്ചു.
ജർമ്മൻ ബയേൺ മ്യൂണിച്ചിൽ നിന്ന് 2023-ൽ അൽ നസ്റിൽ എത്തിയ മാനെ 2026 വരെയാണ് അൽ നസ്റുമായി കരാറൊപ്പിട്ടിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa