സിറിയയിൽ വൻ വ്യോമാക്രമണം; ഡമസ്കസ് അടക്കം നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി
തലസ്ഥാനമായ ഡമാസ്കസ് ഉൾപ്പെടെ രാജ്യത്തുടനീളം നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
250 ഓളം വ്യോമാക്രമണങ്ങൾ നടത്തിയ ഇസ്രായേൽ സിറിയയിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങൾ നശിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇത്രയും ആക്രമണങ്ങൾ നടന്നതെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (SOHR) പറഞ്ഞു.
വിമാനത്താവളങ്ങൾ, വെയർഹൗസുകൾ, എയർക്രാഫ്റ്റ് സ്ക്വാഡ്രണുകൾ, റഡാറുകൾ, സൈനിക സിഗ്നൽ സ്റ്റേഷനുകൾ, ഒന്നിലധികം ആയുധ, വെടിമരുന്ന് ഡിപ്പോകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അവർ പറഞ്ഞു.
രാസായുധ നിർമാണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഗവേഷണ കേന്ദ്രവും ആക്രമിക്കപ്പെട്ട സൈറ്റുകളിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷം തീവ്രവാദികളുടെ കൈകളിൽ ആയുധങ്ങൾ വീഴുന്നത് തടയാനുള്ള നടപടിയാണെന്നാണ് ഇസ്രായേൽ പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa