Thursday, December 12, 2024
Middle EastSaudi ArabiaTop Stories

സിറിയയിലെ ഇസ്രായേൽ നടപടിക്കെതിരെ സൗദി അറേബ്യ

സിറിയയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണങ്ങളും, ഗോലാൻ കുന്നുകളിലെ ബഫർ സോൺ പിടിച്ചെടുക്കലും അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമാണെന്ന് സൗദി അറേബ്യ.

ഇസ്രായേൽ നടത്തുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ തുടർച്ചയായ ലംഘനം, സിറിയയിൽ സുരക്ഷയും, സ്ഥിരതയും, പ്രദേശിക സമഗ്രതതയും പുനഃസ്ഥാപിക്കാനുള്ള അവസരങ്ങളെ തുരങ്കം വയ്ക്കുന്നതാണെന്ന് സൗദി പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം ഈ ശ്രമങ്ങളെ അപലപിക്കുകയും സിറിയയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയോടുമുള്ള ബഹുമാനം വീണ്ടും ഉറപ്പിക്കുകയും വേണം.

ഗോലാൻ കുന്നുകൾ സിറിയൻ അറബ് നാടാണെന്ന് അംഗീകരിക്കേണ്ടതിന്റെ ആവശ്യകത സൗദി അറേബ്യ ഊന്നിപ്പറയുന്നതായി വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ബശ്ശാർ അസദ് ഭരണകൂടം വീണതിനെ തുടർന്ന് അവസരം മുതലാക്കിയ ഇസ്രായേൽ അധിനിവേശ സേന, ഗോലാൻ കുന്നുകളിലെ ബഫർസോൺ പിടിച്ചെടുത്തിരുന്നു.

ഇതിന് പുറമെ സിറിയൻ തലസ്ഥാന നഗരമായ ഡമസ്കസ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa