റിയാദ് നഗരത്തിൽ പുതിയ 25 പാർക്കുകൾ തുറന്നു
റിയാദ് പ്രവിശ്യാ ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ പ്രധിനീകരിച്ച് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ റിയാദ് നഗരത്തിൽ 25 പുതിയ പാർക്കുകൾ തുറന്നു.
പുതിയ പാർക്കുകൾ ജീവിത നിലവാരം ഉയർത്തുന്നതിനും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ പാറ്റേണുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതായി റിയാദ് ഡെപ്യൂട്ടി അമീർ ഊന്നിപ്പറഞ്ഞു. ഇത് എല്ലാവർക്കും പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി തലസ്ഥാന നിവാസികൾ അഭിപ്രായപ്പെട്ടു.
നടത്തം, സൈക്ലിംഗ് പാതകൾ, വിശാലമായ ഹരിത ഇടങ്ങൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ ഇരിപ്പിടങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പാർക്കുകൾ.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 100 പുതിയ പാർക്കുകൾ സൃഷ്ടിച്ച റിയാദ്, പാർക്കുകളുടെ പരമ്പരയുടെ വിപുലീകരണമായാണ് പുതിയ പാർക്കുകൾ തുറക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa