ആ സുപ്രധാന പ്രഖ്യാപനത്തിന് ഇനി നിമിഷങ്ങൾ മാത്രം; ആവേശത്തോടെ സൗദിയിലെ സ്വദേശികളും വിദേശികളും
ഇന്ന് – ഡിസംബർ 11 ബുധനാഴ്ച 2034-ലെ പുരുഷന്മാരുടെ ലോകകപ്പിൻ്റെ ആതിഥേയരായി സൗദി അറേബ്യയെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നിമിഷത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സൗദിയിലെ സ്വദേശികളും വിദേശികളും.
ഫിഫ ചരിത്രത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന, 500-ൽ 419.8 എന്ന റെക്കോർഡ് ബ്രേക്കിംഗ് മൂല്യനിർണ്ണയ സ്‌കോർ നേടിയായിരുന്നു സൗദി 2034 ലോകക്കപ്പിനുള്ള ആതിഥേയത്വം വഹിക്കാനുള്ള ബിഡ് നേടിയത്.
റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം എന്നീഅഞ്ച് പ്രധാന നഗരങ്ങളിലായി 15 അത്യാധുനിക സ്റ്റേഡിയങ്ങൾ ആണ് ലോകക്കപ്പ് മത്സരങ്ങൾക്കായി ഒരുക്കുക.
വിഷൻ 2030-ൻ്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന, മെഗാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഒരു മുൻ നിരക്കാർ എന്ന സൗദി അറേബ്യയുടെ പദവി ഈ ലോകകപ്പ് കൂടുതൽ ഉറപ്പിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa