സൗദിയിൽ രണ്ട് സ്വദേശികളെയും ഒരു വിദേശിയെയും വധശിക്ഷക്ക് വിധേയരാക്കി
റിയാദിൽ ഒരു സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
പ്രതികളായ സ്വാലിഹ് ദോസരി, മുഹമ്മദ് ആൽ ഹമാദ് എന്നിവർ മിശ്ആൻ ദോസരി എന്ന സൗദി പൗരനെ വയറിനു കുത്തുകയും തലക്കടിക്കുകയും ചെയ്ത ശേഷം അയാളുടെ കാറിനകത്തിട്ട് ദിവസങ്ങളോളം ആരെയും അറിയാക്കാതിരിക്കുകയും കാറിനകത്ത് വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
മറ്റൊരു കേസിൽ അൽ ജൗഫിൽ മയക്ക് മരുന്ന് കടത്ത് കേസിൽ പ്രതിയായ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
ഇിജിപ്ഷ്യൻ പൗരനായ ഹാനി റാതിബിനെയാണ് സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa