Wednesday, December 18, 2024
Saudi ArabiaTop Stories

തണുത്ത് വിറച്ച് സൗദി അറേബ്യ; താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ നിരവധി നഗരങ്ങളിൽ താപനില 10 ഡിഗ്രിക്ക് താഴെയെത്തി.

സൈബീരിയൻ ശൈത്യ തരംഗത്തിൻ്റെ ആഘാതം ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷകനായ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞിരുന്നു.

തലസ്ഥാന നഗരമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലും താപനില പത്ത് ഡിഗ്രിക്ക് താഴെയെത്തി. റിയാദിൽ ഇന്ന് 5 ഡിഗ്രിയും, ദമ്മാമിൽ 9 ഡിഗ്രിയും രേഖപ്പെടുത്തി.

-2 ഡിഗ്രി വരെ താഴ്ന്ന തുറൈഫിലാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. സകാക്കയിലും, അറാറിലും താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു.

തബൂക്ക്, അൽ-ജൗഫ്, ഹായിൽ, അൽ-ഖാസിം, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ കാലാവസ്ഥ അതിശൈത്യമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ജിസാൻ, അസിർ, അൽ-ബഹ എന്നീ പ്രദേശങ്ങളിൽ ചെറിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

ബുറൈദ 2 ഡിഗ്രി, ഹായിൽ 2 ഡിഗ്രി, അൽഖസീം 3 ഡിഗ്രി, തബൂക് 4 ഡിഗ്രി, അൽ ഖർജ് 6 ഡ്രിഗ്രി, അൽ അഹ്‌സ 8 ഡിഗ്രി, അബഹ 9 ഡിഗ്രി, അൽ ബഹ 9 ഡിഗ്രി, തായിഫ് 10 ഡിഗ്രി, മദീന 12 ഡിഗ്രി, മക്ക 21 ഡിഗ്രി, ജിസാൻ 24 ഡിഗ്രി എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa