കാലാവസ്ഥാ മുന്നറിയിപ്പ്; ശനിയാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യും
സൗദിയുടെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ തുടർച്ചയായി മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ജിദ്ദ, മക്ക, ബഹ്‌റ, അൽ ജമൂം, ഖുലൈസ്, അൽ-കാമിൽ, റാബഖ്, അൽ-ലൈത്ത്, ഖുൻഫുദ, തായിഫ്, മെയ്‌സാൻ തുടങ്ങി മക്ക മേഖലയിലെ പല ഗവർണറേറ്റുകളെയും നേരിയ തോതിൽ മഴ ബാധിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
അൽ-ബഹ മേഖലയിൽ, ബൽജുറാഷി, അൽ-മന്ദഖ്, ഖൽവ, ബാനി ഹസ്സൻ, അൽ-ഖുറ, അൽ-മഖ്‌വ, അൽ-ഹജ്‌റ, ഗാമിദ് അൽ-സനാദ്, അൽബഹ, അൽ-അഖിഖ് എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്യും.
മദീന, യാൻബു, അൽ-മഹ്ദ്, വാദി അൽ-ഫർ, ബദർ, അൽ-ഹനകിയ, ഖൈബർ, അൽ-ഉല, അൽ-ഈസ്, എന്നിങ്ങനെ മദീനയിലെ നിരവധി ഗവർണറേറ്റുകളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.
തബൂക്ക്, ഉംലുജ്, അൽ-വജ്, തൈമ, ദുബ, ഹഖ്ൽ, ന്യൂം, ശർമ്മ, അൽ-ബിദാ തുടങ്ങി തബൂക്കിലെ നിരവധി ഗവർണറേറ്റുകളിൽ ചെറിയ തോതിൽ മഴ പെയ്യും.
രാജ്യത്തിൻ്റെ വടക്ക് ഭാഗങ്ങളിലും മധ്യഭാഗത്തും തണുപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അറിയിപ്പിനെ തുടർന്ന് വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രഖ്യാപിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും, സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa