ചെങ്കടലിന് മുകളിൽ അമേരിക്ക സ്വന്തം യുദ്ധവിമാനം അബദ്ധത്തിൽ വെടിവെച്ചു വീഴ്ത്തി
ഹൂത്തികളെ നേരിടുന്ന അമേരിക്കൻ നാവികസേന ചെങ്കടലിന് മുകളിൽ സ്വന്തം യുദ്ധവിമാനം അബദ്ധത്തിൽ വെടിവെച്ചു വീഴ്ത്തി.
ഇന്ന് പുലർച്ചെ ചെങ്കടലിന് മുകളിലൂടെ പറന്നിരുന്ന സ്വന്തം യുദ്ധവിമാനങ്ങളിലൊന്ന് അബദ്ധത്തിൽ വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ ഹാരി എസ് ട്രൂമാനിൽ നിന്ന് പറന്നുയരുന്ന എഫ്/എ-18 ഹോർനെറ്റ് വിമാനമാണ് വെടിവെച്ചിട്ടത്.
കാരിയറിൻ്റെ അകമ്പടി കപ്പലുകളിലൊന്നായ മിസൈൽ ക്രൂയിസർ ഗെറ്റിസ്ബർഗ് ശത്രു വിമാനമാണെന്ന് കരുതി സ്വന്തം വിമാനത്തിന് നേരെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു.
ആക്രമണം നടന്ന ഉടനെ വിമാനത്തിന്റെ പൈലറ്റുമാർ രണ്ടുപേരും പുറത്തേക്ക് ചാടി. ഇവരെ പിന്നീട് നിസ്സാര പരിക്കുകളോടെ നാവിക സേന കണ്ടെത്തി.
മേഖലയിൽ കപ്പൽഗതാഗതത്തിനെതിരെ ആക്രമണം നടത്തുന്ന യെമനിലെ ഹൂത്തികളെ നേരിടാനായി ഒരു വർഷത്തിലേറെയായി ചെങ്കടൽ യു എസ് സൈനിക പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്.
ചെങ്കടലിന് മുകളിൽ വെച്ച് ഹൂത്തികളുടെ ഡ്രോണുകൾക്കും മിസൈലുകൾക്കും നേരെ വെടിയുതിർത്തതായും സനയിലെ കമാൻഡ് ആൻഡ് കൺട്രോൾ, മിസൈൽ സംഭരണ കേന്ദ്രങ്ങൾ എന്നിവ തങ്ങൾ ആക്രമിച്ചതായും യുഎസ് സൈന്യം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa