ഇസ്രായേൽ സൈനികരെ കെണിയിൽ പെടുത്തി കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് ഹമാസ്
ഗാസയിൽ ഇസ്രായേൽ സൈനികരെ കെണിയിൽ പെടുത്തി കൊലപ്പെടുത്തുന്ന വീഡിയോ ഹമാസിന്റെ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് പുറത്ത് വിട്ടു.
ബെയ്ത്ത് ലാഹിയയിൽ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ച് വെച്ച സ്ഥലത്ത് സിസിടിവി ക്യാമറയടക്കം സെറ്റ് ചെയ്താണ് ഹമാസ് ഐഡിഎഫ് സൈനികരെ കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ എത്ര പേർ മരണപ്പെട്ടു എന്ന് വ്യക്തമല്ല. എന്നാൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടു എന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടു സംഭവങ്ങളാണ് വിഡിയോയിൽ കാണിക്കുന്നത്. ഒരു വീടിനുള്ളിൽ പരിശോധന നടത്തുന്ന ഇസ്രായേൽ സൈനികരെ സ്ഫോടനം നടത്തി കൊലപ്പെടുത്തുന്നതാണ് ഒന്നാമത്തെ സംഭവം.
രണ്ടാമത്തെ സംഭവത്തിൽ ഇസ്രായേൽ സൈനികർ ഡ്രോൺ ഉപയോഗിച്ച് ഒരു സ്ഥലത്ത് പരിശോധന നടത്തുകയും പിന്നീട് അങ്ങോട്ട് കടന്നു വന്ന ഉടനെ സ്ഫോടനം നടക്കുന്നതുമാണ് കാണിക്കുന്നത്.
ഹമാസ് സായുധ വിഭാഗത്തിന്റെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്ത് പരിശോധനക്കെത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
എന്നാൽ ഹമാസ് ഒരുക്കിയ കെണിയിൽ ഇസ്രായേൽ സൈനികർ വന്ന് വീഴുകയായിരുന്നു എന്നാണ് വിഡിയോയിൽ നിന്ന് മനസ്സിലാകുന്നത്, വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa