സൗദിയിൽ ഫ്രീലാൻസിംഗ് വൻ വളർച്ച നേടുന്നതായി റിപ്പോർട്ട്
റിയാദ് : സൗദി അറേബ്യയിൽ ഫ്രീലാൻസിംഗ് അതിവേഗം വളരുകയാണെന്നും ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയെയും വ്യക്തികളെയും സഹായിക്കുന്ന ഒരു പ്രധാന സംഭാവനയായി മാറുന്നുവെന്നും റിപ്പോർട്ട്.
2024 സെപ്തംബർ വരെ, 2.25 ദശലക്ഷത്തിലധികം വ്യക്തികൾ ഫ്രീലാൻസ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണു കണക്ക്. ഇത് ഈ ഫ്ലെക്‌സിബിൾ വർക്ക് ഓപ്ഷൻ്റെ വർദ്ധിച്ച ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു.
ഫ്രീലാൻസിംഗ് മേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 2019-ൽ “ഫ്യൂച്ചർ വർക്ക്” കമ്പനി സ്ഥാപിച്ചു. റിമോട്ട് വർക്ക്, ഫ്ലെക്സിബിൾ ആയ സമയം, ഫ്രീലാൻസിങ് തുടങ്ങിയ ആധുനിക ജോലി ശൈലികൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തൊഴിലവസരങ്ങൾ വിപുലീകരിക്കുക, സൗദിയിലെ പ്രതിഭകളെ ശാക്തീകരിക്കുക, ആഗോള സംഭവവികാസങ്ങൾക്കൊപ്പം പരമ്പരാഗത വ്യവസ്ഥിതിയെ പൂർത്തീകരിക്കുന്ന പുതിയ തൊഴിൽ വിപണി സൃഷ്ടിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഫ്രീലാൻസർമാർക്ക് അത്യന്താപേക്ഷിതമായ ഉപകരണങ്ങളായി മാറി. റിയാദിൽ 27 ശതമാനവും, മക്കയിൽ 22 ശതമാനവും കിഴക്കൻ പ്രവിശ്യയിൽ 14 ശതമാനവും ഫ്രീലാൻസർമാരുടെ സാന്നിദ്ധ്യമുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa