ബിനാമി ബിസിനസ്; സൗദിയിൽ ഇന്ത്യക്കാരനെതിരെ നടപടി
സൗദിയിലെ അൽ അഹ്സയിൽ ബിനാമി ബിസിനസിൽ ഏർപ്പെട്ട ഇന്ത്യക്കാരനെതിരെ നടപടി സ്വീകരിച്ചതായി സൗദി വാണിജ്യ മന്ത്രാലയം പ്രസ്താവിച്ചു.
ഫർണീച്ചർ മേഖലയിൽ ബിനാമി പ്രവർത്തനം നടത്തിയ മദീർ ഖാൻ എന്ന ഇന്ത്യക്കാരനെതിരെയാണ് ക്രിമിനൽ കോർട്ട് വിധി പുറപ്പെടുവിച്ചത്.
വിദേശികൾക്കുള്ള നിക്ഷേപ ലൈസൻസ് ഇല്ലാതെ ഇയാൾ സ്വന്തം നിലയിൽ ബിസിനസ് നടത്തുകയായിരുന്നു.
പിഴകളും ലൈസൻസുകൾ റദ്ദാക്കലും ഉൾപ്പടെയുള്ള ശിക്ഷകൾക്ക് ശേഷം ഇന്ത്യക്കാരനെ നാട് കടത്താനും സൗദിയിലേക്ക് ഒരു ജോലിക്ക് തിരികെ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തിയതായും വിധിന്യായത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa