Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ നിരോധിത മൽസ്യം കൈവശം വെച്ച ഇന്ത്യക്കാരും ബംഗ്ലാദേശികളും അറസ്റ്റിൽ

സൗദിയിൽ നിരോധിത മത്സ്യം കൈവശം വെച്ച ഇന്ത്യക്കാരും ബംഗ്ളാദേശികളുമായ ആറ് പേരെ അതിർത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തു.

മക്ക മേഖലയിലെ ഖുൻഫുദ സെക്ടറിലെ തീരദേശ പട്രോളിംഗ് സേനയാണ് സമുദ്ര പ്രവർത്തനങ്ങൾ നടത്തുന്നവർക്കുള്ള സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചു എന്ന കേസിൽ ഇവരെ അറസ്റ്റ് ചെയ്തത്.

യോഗ്യതയുള്ള അധികാരികളുമായി ഏകോപിപ്പിച്ച് അവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി സുരക്ഷാ സേന അറിയിച്ചു.

ജലസ്രോതസ്സുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെയുള്ള ആക്രമണം ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യാനും ബോർഡർ ഗാർഡ് എല്ലാവരോടും ആഹ്വാനം ചെയ്തു.

മക്ക, റിയാദ്, ശർഖിയ മേഖലകളിൽ (911), രാജ്യത്തിൻ്റെ മറ്റ് പ്രദേശങ്ങളിൽ (994), (999), (996) എന്നീ നമ്പറുകളിൽ വിളിച്ച് വിവരമറിയിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa